കേരളം

പൊലീസ് ഉദ്യോ​ഗസ്ഥന് കോവിഡ്; കുമ്പളയിൽ 20 പൊലീസുകാർ ക്വാറന്റീനിൽ

സമകാലിക മലയാളം ഡെസ്ക്

കാസർകോട്; കാസർകോട് കോവിഡ് വ്യാപനം രൂക്ഷമായ കുമ്പളയിൽ പൊലീസുകാരന് രോ​ഗം സ്ഥിരീകരിച്ചു. കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന 20 പൊലീസുകാർ ക്വാറന്റീനിൽ പോയി. കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ പൊലീസുകാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല.

ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്. കാസർകോട് നഗരസഭയിൽ മാത്രം 10 പേർക്കാണ് രോഗം ബാധിച്ചത്. കാസർക്കോട്, കുമ്പള മാർക്കറ്റുകൾ ഉൾപ്പെടെ ജില്ലയിലെ ക്ലസ്റ്ററുകളിൽ രോഗബാധിതർ കൂടുകയാണ്. സമ്പർക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കുമ്പള പഞ്ചായത്തിൽ 24 മുതൽ 15 ദിവസം  സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി