കേരളം

കീം ഡ്യൂട്ടിക്കെത്തിയ അധ്യാപികയ്ക്ക് കോവിഡ്; 40 വിദ്യാര്‍ഥികളും അധ്യാപകരും ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കീം പരീക്ഷയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഞ്ചിക്കോട് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് കോവിഡ് പോസിറ്റീവായത്. 

ഇതോടെ ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരേയും 40 വിദ്യാര്‍ഥികളേയും നിരീക്ഷണത്തിലാക്കി. ഈ അധ്യാപികയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

തമിഴ്‌നാട്ടിലുള്ള മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ അവിടേക്ക് പോയിരുന്നു. ഈ സമയമാവാം കോവിഡ് ബാധയേറ്റത് എന്നാണ് നിഗമനം. കഞ്ചിക്കോട് രണ്ട് ക്ലാസ് മുറികളുടെ ചുമതലയാണ് ഇവര്‍ക്കുണ്ടായിരുന്നത്. നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ഥികളുടേയേും അധ്യാപകരുടേയും സാംപിള്‍ ആവശ്യമെങ്കില്‍ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി