കേരളം

കോവിഡ് വ്യാപനത്തില്‍ വലഞ്ഞ് തലസ്ഥാനം; തിരുവനന്തപുത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 240ല്‍ 218പേര്‍ക്കും സമ്പര്‍ക്കംവഴി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 240പേര്‍ക്ക്. ഇതില്‍ 218 പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് രോഗം സ്ഥിരീകരിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 229 പേര്‍ രോഗമുക്തരായി. 

ഇന്ന് ജില്ലയില്‍ പുതുതായി 1,111 പേര്‍ രോഗനിരീക്ഷണത്തിലായി. 1,483 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,836 പേര്‍ വീടുകളിലും 1,255 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 314 പേരെ പ്രവേശിപ്പിച്ചു. 360 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 2,440 പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 645 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 1,142 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,255 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ