കേരളം

വാടകവീട്ടിലേക്ക് 'കയറിവന്ന' ഭാ​ഗ്യദേവത ; 80 ലക്ഷം രൂപ ലോറി ഡ്രൈവർക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം വാടകവീട്ടിലേക്ക്. വാടക വീട്ടിൽ താമസിച്ചുവന്ന ലോറി ഡ്രൈവർ മുതുകുളം തെക്ക് അനുഗ്രഹയിൽ ബൈജുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ബൈജുവിന് ലഭിച്ചത്. 

വെട്ടത്ത്മുക്കിലെ കടയിൽ നിന്നാണ് ബൈജു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ട്. നേരത്തെ 50,000 രൂപ വീതം രണ്ടു തവണ സമ്മാനം ലഭിച്ചിട്ടുണ്ട്. 

സ്വന്തമായി സ്ഥലം വാങ്ങി വീടു നിർമിക്കണമെന്നാണ് ആ​ഗ്രഹമെന്ന് ബൈജു പറയുന്നു. മക്കളായ ആനന്ദിനെയും ഐശ്വര്യയെയും മെച്ചപ്പെട്ട നിലയിൽ പഠിപ്പിക്കണമെന്നും ബൈജു വ്യക്തമാക്കി. ഷീനയാണ് ബൈജുവിന്റെ ഭാര്യ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു