കേരളം

കെഎസ്ആർടിസി ബസിൽ പോയാൽ ഇനി ഭക്ഷണവും!

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വഴി ഇനി ഭക്ഷണ സാധനങ്ങളും. കോർപറേഷന്റെ പുതിയ പദ്ധതി ‘കെഎസ്ആർടിസി സേഫ് ടു ഈറ്റ്’ വൈകാതെ തുടങ്ങും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റിയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന ആഹാര സാധനങ്ങളാണ് ഇവിടെ വിൽപ്പനയ്ക്കുണ്ടാകുക.

ഹോർട്ടികോർപിന്റെ പച്ചക്കറി കിറ്റ്, കെപ്കോയുടെ ചിക്കൻ, ജയിൽ ചപ്പാത്തി, മത്സ്യഫെ‍ഡിന്റെ മത്സ്യം, വനംവകുപ്പിന്റെ തേൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ, മിൽമ പാൽ, മീറ്റ് പ്രോഡകട്സ് ഓഫ് ഇന്ത്യയുടെ ഉൽപന്നങ്ങൾ, കുടുംബശ്രീകളുടെ ഉൽപന്നങ്ങൾ തുടങ്ങിയവയാണു വിൽപനയ്ക്ക് ഉദ്ദേശിക്കുന്നത്. നഗരത്തിന്റെ സാധ്യതയനുസരിച്ചു ഡിപ്പോകളിൽ എത്ര ബസുകൾ ഇത്തരത്തിൽ ഷോപ്പുകളാക്കി മാറ്റണമെന്നു തീരുമാനിച്ച് അവ ലേലം ചെയ്തു നൽകും.

150 ബസുകൾ തുടക്കത്തിൽ ഇങ്ങനെ മാറ്റുമെന്നു എംഡി: ബിജു പ്രഭാകർ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി ഡിപ്പോകളികളിൽ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ഉദ്ദേശിക്കുന്നു. രണ്ടാം ഘട്ടത്തിൽ  ബസിൽ പലചരക്ക് വ്യാപാരവും ആലോചിക്കുന്ന ഷോപ്പ് ഓൺ വീൽ പദ്ധതി മോട്ടർ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ തുടങ്ങും. ഇത് നഗരം ചുറ്റി സാധനം വിൽക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍