കേരളം

ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളില്‍; പുനഃക്രമീകരിച്ച തീയതികള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പ് ഒന്നിടവിട്ട ദിവസങ്ങളിലായി പുനഃക്രമീകരിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി.

ഇതനുസരിച്ച് വരുന്ന ആഴ്ചയില്‍ ചൊവ്വ( സ്ത്രീ ശക്തി) വ്യാഴം (കാരുണ്യ പ്ലസ്) ശനി (കാരുണ്യ) ദിവസങ്ങളില്‍ മാത്രമേ ഭാഗ്യക്കുറി നറുകികെടുപ്പ് ഉണ്ടായിരിക്കുകയുള്ളു. തുടര്‍ന്ന് വരുന്ന ആഴ്ചകളില്‍ തിങ്കള്‍ (വിന്‍ വിന്‍) ബുധന്‍( അക്ഷയ) വെള്ളി (നിര്‍മ്മല്‍) ദിവസങ്ങളില്‍ നറുക്കെടുപ്പ് നടത്തും. ഇത്തരത്തില്‍ എല്ലാ പ്രതിവാര ഭാഗ്യക്കുറികളും ഒന്നിടവിട്ട തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലേക്കാണ് ഈ ക്രമീകരണം. നിലവില്‍ ഞായറാഴ്ചകളിലെ പൗര്‍ണമി ഭാഗ്യക്കുറി ഡിസംബര്‍ അവസാനം വരെ റദ്ദു ചെയ്തിട്ടുണ്ട്. അതിനാല്‍ ഞായറാഴ്ചകളില്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കില്ല. നറുക്കെടുപ്പ് റദ്ദാക്കിയ മറ്റു തീയതികള്‍: ജൂലൈ 27,29, 31 ആഗസ്റ്റ് 4, ആറ്, എട്ട്, 10, 12, 14, 18, 20, 22, 24, 26, 28.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്