കേരളം

വൈപ്പിനില്‍ തെരുവുനായയെ മലമ്പാമ്പ് വിഴുങ്ങി, ചതുപ്പിലേക്ക് മറഞ്ഞു; പരിഭ്രാന്തിയില്‍ നാട് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈപ്പിന്‍ തെക്കന്‍ മാലിപ്പുറത്ത് മലമ്പാമ്പ് തെരുവുനായയെ വിഴുങ്ങി. കളത്തിപ്പറമ്പില്‍ ലൂസിയാണ് രാജഗിരി സ്‌കൂളിന് സമീപത്തെ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഈ കാഴ്ച കണ്ടത്. ഉടന്‍ പഞ്ചായത്ത് മെമ്പറെയും അയല്‍ക്കാരെയും അറിയിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.  വിവരം അറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും മലമ്പാമ്പ് സമീപത്തെ ചതുപ്പിലേക്ക് മറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെ പൂച്ചയെ കാണാതായിരുന്നു. ഇതും പാമ്പിന് ഇരയായി കാണുമെന്നാണ് കരുതുന്നത്.

വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. പരിസരത്തെ വീടുകളില്‍ കൊച്ചുകുട്ടികളും വളര്‍ത്തുമൃഗങ്ങളും ഉള്ളതിനാല്‍ പരിസരവാസികള്‍ ഭീതിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ