കേരളം

37 ആരോ​ഗ്യപ്രവർത്തകർക്ക് കോവിഡ് ; 140 പേർ നിരീക്ഷണത്തിൽ ; പരിയാരത്ത് ആശങ്ക

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. 37 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 140 ൽ അധികം ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇതോടെ പരിയാരത്ത് ആശങ്കയേറി. 

അതിനിടെ സംസ്ഥാനത്ത് കോവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരിൽ 14 ശതമാനം പേർക്കും രോഗം ബാധിച്ചത് പി പി ഇ കിറ്റുകളുടെ കുറവ് മൂലമെന്ന ആരോഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നു. പി പി ഇ കിറ്റുകൾ ശരിയായി ഉപയോഗിക്കാത്തത് മൂലമോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത് മൂലമോ എട്ട് ശതമാനം പേരും രോഗബാധിതരായെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ജൂലൈ 20 വരെ രോഗം സ്ഥിരീകരിച്ച 267 ആരോഗ്യപ്രവർത്തകരിൽ ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. കോവിഡ് രോഗിയെ പരിചരിച്ചതിലൂടെയാണ് 62.55ശതമാനം പേരും വൈറസ് ബാധിതരായത്. 14ശതമാനം പേർക്ക് രോഗം പിടിപ്പെട്ടത് പിപിഇ കിറ്റുകളുടെ കുറവ് മൂലമോ, പുനരുപയോഗം മൂലമോ ആണ്. തിരുവനന്തപുരത്ത് മാത്രം പിപിഇ കിറ്റിന്റെ അഭാവം മൂലം 9 പേർക്ക് രോഗം പിടിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സിന് രോഗം ബാധിച്ചത് പിപിഇ കിറ്റ് കഴുകി ഉപയോഗിച്ചതിലൂടെയാണ്.

എട്ട് ശതമാനം പേർക്കെങ്കിലും രോഗികളായത്. മതിയായ സുരക്ഷയില്ലാതെ സഹപ്രവർത്തകരുമായുള്ള കൂടിചേരലുകളിലൂടെ തൃശ്ശൂരിൽ വെറ്റിനറി ഡോക്ടറും നഴ്സുമാരും ഫാർമിസിസ്റ്റും അടക്കം 15 പേർക്ക് വൈറസ് ബാധിച്ചത് ഭക്ഷണം കഴിക്കുന്ന സമയത്ത് പിപിഇ കിറ്റ് ഒഴിവാക്കിയതും, കൃത്യമായ അണുനശീകരണം ഇല്ലാത്തതും കാരണമാണ്. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി