കേരളം

കൊച്ചിയിൽ അഞ്ചിടങ്ങളിൽ കോവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന കീഴ്മാട്, ചെങ്ങമനാട്, ചൂർണിക്കര, എടത്തല പഞ്ചായത്തുകളിലും കളമശ്ശേരി മുൻസിപ്പാലിറ്റിയിലും കോവിഡ് പരിശോധനക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തും. കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.  കോർപറേഷൻ പരിധിയിൽ മൂന്ന് ടെസ്റ്റിങ് കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്.

കൂനമ്മാവ് കോൺവെന്റിലെ കന്യാസ്ത്രീക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോൺവെന്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. കൂനമ്മാവ്, ചൊവ്വര, ഫോർട്ട്‌ കൊച്ചി, ചെല്ലാനം, ചൂണ്ടി, പ്രദേശങ്ങളിൽ ആണ് ഇന്ന് ആക്റ്റീവ് സർവെയ്‌ലൻസിന്റെ ഭാഗമായി പരിശോധന നടത്തിയത്. ചെല്ലാനം പ്രദേശത്തു കൂടുതൽ റാപിഡ് ടെസ്റ്റുകൾ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ആംബുലൻസ്കളിലും ഓക്സിജൻ സപ്ലൈ ഉണ്ടെന്ന് ഉറപ്പാക്കാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻകെ കുട്ടപ്പൻ, തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി