കേരളം

മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണമിശ്രിതം ; കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ടു പേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തിയ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം സ്വദേശി മുഹമ്മദ്, കോഴിക്കോട് കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരാണ് പിടിയിലായത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നെത്തിയ മുഹമ്മദ്, ഡോർ ക്ലോസറിനുള്ളിൽ സിലിണ്ടർ രൂപത്തിലാക്കിയാണ്  സ്വർണം കടത്തിയത്. 848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

ഖത്തറിലെ ദോഹയിൽ നിന്നെത്തിയ കട്ടിപ്പാറ സ്വദേശി അബ്ദുൽ ജബ്ബാർ ആണ് സ്വർണം കടത്തി പിടിയിലായ രണ്ടാമൻ. മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വർണ്ണ മിശ്രിതമാണ് ഇയാളിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''