കേരളം

സുൽത്താൻ ബത്തേരിയും കൊണ്ടോട്ടിയും ലാർജ് ക്ലസ്റ്ററുകളായേക്കും; ആശങ്ക പങ്കിട്ട് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയും ലാർജ് ക്ലസ്റ്ററുകളാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സുൽത്താൻ ബത്തേരിയിൽ വലിയൊരു വ്യാപാര സ്ഥാപനത്തിലെ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള സമ്പർക്കത്തിൽ 300 ലധികം പേർ വരുമെന്നാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം കണ്ടെത്തി പരിശോധന നടത്തി വരുകയാണ്.

വാളാട് ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പർക്കത്തിലുള്ള 110 പേരുടെ സാമ്പിൾ പരിശോധന നടത്തുന്നുണ്ട്.

കൊണ്ടോട്ടിയും ഹൈ റിസ്‌ക് ക്ലസ്റ്ററാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ സമ്പർക്കത്തിലൂടെ 40 പേർക്കാണ് രോഗം ബാധിച്ചത്‌. കാസർകോട് ചെങ്കള പഞ്ചായത്തിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത 43 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം