കേരളം

എണ്ണം ഗണ്യമായി വര്‍ധിച്ചു; പരിശോധന കുറവാണ് എന്നു പറയുന്നതില്‍ അസാംഗത്യമുണ്ടെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശോധനകളുടെ എണ്ണം കുറയുന്നു, പരിശോധനാ ഫലം വരാന്‍ വൈകുന്നു എന്ന് ചില ആക്ഷേപങ്ങള്‍ നിങ്ങള്‍ തന്നെ നേരത്തെ ഉന്നയിച്ചിരുന്നല്ലൊ. ഇത് വിശദമായി പരിശോധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ സേവനമനുഷ്ഠിച്ച് പരിശോധനകള്‍ ഊര്‍ജിതാമാക്കുകയാണ്. മുമ്പ് 2000 പരിശോധകള്‍ നടന്നപ്പോഴും ഇപ്പോള്‍ 20,000 ആയി ഉയര്‍ത്തിയപ്പോഴും പരിശോധന കുറവാണ് എന്നു പറയുന്നതില്‍ അസാംഗത്യമുണ്ടെന്ന് പിണറായി പറഞ്ഞു

തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ മേഖലയില്‍ ഇന്നലെ  മാത്രം 27062020 ടെസ്റ്റുകള്‍ നടത്തി. കേസിന്റെ തീവ്രതയനുസരിച്ച് ഓരോ സ്ഥലത്തിന്റേയും പരിശോധനകളുടെ എണ്ണം നിശ്ചയിക്കുക. 35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നത്.

ഓരോ ടീമിനും പ്രതിദിനം 50 ആന്റിജന്‍ കിറ്റുകളും സെന്റിനല്‍ സര്‍വയലന്‍സ് നടത്തുന്ന ടീമിന് 300 ആന്റിജന്‍ കിറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഓരോ ആളേയും സാമ്പിള്‍ പരിശോധിച്ച് രേഖപ്പെടുത്താന്‍ അര മണിക്കൂറോളം എടുക്കും. അതനുസരിച്ച് അവസാനമെടുക്കുന്നയാളുടെ പരിശോധനഫലം വരാന്‍ കുറച്ച് വൈകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം