കേരളം

തവിഞ്ഞാലില്‍ 42 പേര്‍ക്ക് കൂടി കോവിഡ് ; വയനാട്ടില്‍ ആശങ്കയേറുന്നു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്കയേറുന്നു. പഞ്ചായത്തില്‍ 42 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് മെഡിക്കല്‍ സംഘം വാളാട് കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. 

കഴിഞ്ഞദിവസം ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പ്രദേശത്തെ 40 പേര്‍ക്ക് പനി ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ഈ മാസം 19 ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ഇയാള്‍ മരിച്ചത്. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം സമീപത്ത് വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. 

സുല്‍ത്താന്‍ ബത്തേരിയില്‍ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300 ലധികം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം കണ്ടെത്തി പരിശോധന നടത്തി വരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്