കേരളം

തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരും ; നിയന്ത്രണം അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :  തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരും. തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ ജീവിതം സാധാരണഗതിയിലാക്കാനായി കൂടുതല്‍ ഇളവുകള്‍ കൊണ്ടുവരും.  

ഇക്കാര്യങ്ങളില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി തല സമിതി അന്തിമതീരുമാനം എടുക്കും. ഇന്നുവൈകീട്ട് വിശദമായ ചര്‍ച്ച നടത്തും. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തലസ്ഥാന നഗരത്തിലടക്കം ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയത്. കോര്‍പ്പറേഷന്‍ പരിധിയിലും, തീരമേഖലയിലും എല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ നിയന്ത്രണം പിന്‍വലിക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ