കേരളം

ജാമ്യത്തിലിറങ്ങി പിന്നാലെ മോഷണം; 'ഡ്രാക്കുള സുരേഷ്' പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന പുത്തന്‍കുരിശ് വടയമ്പാടി കുണ്ടേലിക്കുടിയില്‍ സുരേഷ് അറസ്റ്റില്‍.
ജാമ്യത്തിലിറങ്ങി മോഷണം നടത്തുന്നതിനിടെയാണ് ഇയാളെ പെരുമ്പാവൂര്‍ പൊലീസാണ് പിടികൂടിയത്. കോവിഡ് പരിശോധനയ്ക്കായി പ്രതിയെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.

പെരുമ്പാവൂര്‍ എഎം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോള്‍സെയില്‍ സ്ഥാപനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്.  കടയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിക്കാന്‍ ഷട്ടര്‍ പകുതി താഴ്ത്തി പുറത്തുപോയപ്പോള്‍ ഇയാള്‍ അകത്ത് കയറുകയായിരുന്നു.  അതിനിടെയാണ് ഇയാള്‍ പിടിയിലായത്.  

കഴിഞ്ഞ മാസം മൂവാറ്റുപുഴയില്‍ മോഷണത്തിനിടെ പിടിയിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. നിലവില്‍ ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് സുരേഷ്. പെരുമ്പാവൂര്‍ കണ്ടന്തറ പള്ളിയുടെ സമീപമാണ് ഒരു സ്ത്രീയോടൊപ്പം സുരേഷ് വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പരിസരത്ത് പല വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് പിടിയിലായ ഇയാള്‍ പൊലീസിനു നേരെ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരുന്നു. അന്ന് പോലീസ് ജീപ്പിന്റെ പിന്നിലെ ചില്ല് അടിച്ചു തകര്‍ത്ത ഡ്രാക്കുള സുരേഷ് കുപ്പിച്ചില്ല് വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി