കേരളം

ഉച്ചവരെ നാല് കോവിഡ് മരണം ; മരിച്ചത് കോഴിക്കോട് ,കൊല്ലം, മലപ്പുറം സ്വദേശികള്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് സ്വദേശി നൗഷാദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. നൗഷാദിന് പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീനാണ് മരിച്ച മറ്റൊരാള്‍. 72 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. 

കൊല്ലം കോയിവിളയില്‍ ഇന്നലെ മരിച്ച രുക്മിണിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രി ശുചീകരണ ജീവനക്കാരിയായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണാണ് മരിച്ചത്. 

മരണശേഷം നടത്തിയ പരിശോധനയിലാണ് രുക്മിണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ