കേരളം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങി, കാത്തുനിന്നത് മരണം; രക്തത്തില്‍ കുളിച്ചു കിടക്കുമ്പോഴും 'എനിക്കൊരു കുഞ്ഞുണ്ട്' എന്ന് അലറി കരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അമേരിക്കയില്‍ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ വേര്‍പാടില്‍ തരിച്ചു നില്‍ക്കുകയാണു കോട്ടയം മോനിപ്പള്ളിയിലെ ഊരാളില്‍ വീടും നാടും. 
കഴിഞ്ഞദിവസം ഭര്‍ത്താവിന്റെ കുത്തേറ്റാണ് മെറിന്‍ ജോയി കൊല്ലപ്പെട്ടത്. 

ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ് മാത്യു ആക്രമിച്ചത്. ആശുപത്രിയുടെ നാലാം നിലയിലായിരുന്നു കോവിഡ് വാര്‍ഡ്. കൂട്ടുകാരോടു യാത്ര പറഞ്ഞ് പുറത്തിറങ്ങിയ മെറിനെ സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കുമ്പോഴാണ് ഫിലിപ് മാത്യു കുത്തി വീഴ്ത്തിയതും കാര്‍ ഓടിച്ചു കയറ്റിയതും.

പാര്‍ക്കിങ് സ്ഥലത്തു രക്തത്തില്‍ കുളിച്ചു കിടക്കുമ്പോഴും 'എനിക്കൊരു കുഞ്ഞുണ്ട്' എന്ന് മെറിന്‍ അലറിക്കരഞ്ഞുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. 2016ലാണ് വെളിയനാട് സ്വദേശി ഫിലിപ് മാത്യുവുമായുള്ള വിവാഹം. തുടര്‍ന്ന് യുഎസിലേക്കു പോയി. കഴിഞ്ഞ ഡിസംബറില്‍ മെറിനും ഫിലിപ്പും മകള്‍ നോറയ്‌ക്കൊപ്പം നാട്ടിലെത്തി.

ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നു മെറിന്റെ പിതാവ് ജോയി പറയുന്നു. എന്നാലും ഫിലിപ്പിനെതിരെ പരാതിയൊന്നും നല്‍കിയില്ല. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോള്‍ ഫിലിപ് തിരികെ പോയി. ജനുവരി 12നാണു ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിലും നേരത്തേ മടങ്ങുകയായിരുന്നു. തുടര്‍ന്ന് നോറയെ സ്വന്തം വീട്ടില്‍ ഏല്‍പിച്ച് ജനുവരി 29ന് മെറിനും മടങ്ങിപ്പോയി. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങള്‍ പറയും. കഴിഞ്ഞ ദിവസവും വിളിച്ചിരുന്നതായി മെറിന്റെ ബന്ധുക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത