കേരളം

ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ, ആലുവയില്‍ നിയന്ത്രണം തുടരും, ബലിപെരുന്നാളിന് ഇളവില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മേഖലയില്‍ ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ തുടരും. ബലിപെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവില്ല. കണ്ടയ്‌മെന്റ് സോണുകളില്‍ കൂട്ടത്തോടെയുള്ള ബലിപെരുന്നാള്‍ കര്‍മങ്ങള്‍ അനുവദിക്കില്ല. പെരുന്നാള്‍ കര്‍മങ്ങള്‍ക്കായി ജില്ലാ ഭരണകൂടം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

എറണാകുളം മേഖലയില്‍ നാല്‍പ്പതു ശതമാനം കോവിഡ് ബാധിതകരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍