കേരളം

വീണ്ടും കോവിഡ് മരണം ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസ്സായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ആലിക്കോയക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

ആലിക്കോയയുടെ ചെറുമക്കള്‍ക്ക് കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഇവരില്‍ നിന്നാണ് ആലിക്കോയക്ക് കോവിഡ് പകര്‍ന്നത്. 

രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികില്‍സയിലായിരുന്നു ആലിക്കോയ. ഇന്നുരാവിലെ എട്ടരയോടെ അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

ആലിക്കോയയുടെ വീട്ടിലെ നാലുപേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇന്നുരാവിലെ കൊല്ലം കൊട്ടാരക്കര സ്വദേശിനി അസ്മബീവിയും മരിച്ചിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് അസ്മബീവി മരിച്ചത്. 

ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 70 ആയി. അതിനിടെ, കോവിഡ് ബാധിച്ച് മഹാരാഷ്ട്രയില്‍ ഒരു മലയാളി കൂടി മരിച്ചു. വയനാട് കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യന്റെ മകന്‍ പ്രസാദ് (39) ആണ് പൂനെയില്‍ മരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍