കേരളം

വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത പിണറായി ഇതും നെഞ്ചുംവിരിച്ചാണ് നേരിടുന്നത്; ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്

സമകാലിക മലയാളം ഡെസ്ക്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എതിരെ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്. 'വിവാദ സ്വര്‍ണ്ണ കടത്തു കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാല്‍ കനല്‍ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന്‍ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം , പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിര്‍വ്വഹിച്ച് മുന്നോട്ട് പോകുന്നത്.'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

മടിയില്‍ കനമില്ലാത്തവര്‍ വഴിയില്‍ ആരെയും പേടിക്കില്ല

വേട്ടയാടപ്പെടല്‍ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയര്‍ത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വര്‍ണ്ണ കടത്തു കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ രാജ്യദ്രോഹികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവര്‍ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെന്‍സേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്.

തെറ്റ് ചെയ്താല്‍ ഉന്നതരായാല്‍ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലില്‍ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാല്‍ കനല്‍ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയന്‍ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം, പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിര്‍വ്വഹിച്ച് മുന്നോട്ട് പോകുന്നത്.

ശിവശങ്കറിനെ ഇപ്പാള്‍ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയില്‍ അങ്ങിനെ സംഭവിച്ചാല്‍ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ' മുറിക്കുന്ന വാര്‍ത്തകള്‍ ' വരുമ്പോഴും നിര്‍ഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളില്‍ നാം കണ്ടത്. അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളില്‍ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം. ഒരു ഇടതു സര്‍ക്കാരിനെ തകര്‍ക്കാന്‍ ആര്‍ക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ അതൊക്കെ വൃഥാ ശ്രമങ്ങള്‍ ആകും, അത്ര തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി