കേരളം

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ്; വനം മന്ത്രി കെ രാജു ക്വാറൈന്റനില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് മന്ത്രി കെ രാജു ക്വാറന്റൈനില്‍. കുളത്തുപ്പുഴയില്‍ ഇന്നലെ സിഎഫ്എല്‍ടിസിയുടെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനത്തിന് മന്ത്രി എത്തിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം ക്വാറന്റൈനില്‍ പോകാനുള്ള മന്ത്രിയുടെ തീരുമാനം.

മന്ത്രിയുടെ ഗണ്‍മാനും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തില്‍ പോയിട്ടുണ്ട. കോവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റൈനില്‍ പോകാനുള്ള മന്ത്രിയുടെ തീരുമാനം. ഔദ്യോഗിക വസതിയിലാണ് മന്ത്രി ക്വാറന്റൈനില്‍ തുടരുക.

ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനും ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നീരീക്ഷണത്തില്‍ പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ