കേരളം

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്. ഇന്ന് വൈകീട്ടാണ് കോവിഡ് സ്ഥീരീകരിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മന്ത്രിയും കുടുംബവും ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.

സംസ്ഥാന വനം വകുപ്പ് മന്ത്രി കെ രാജുവും  സ്വയം നിരീക്ഷണത്തിലാണ്. കുളത്തുപ്പുഴയില്‍ ഇന്നലെ സിഎഫ്എല്‍ടിസിയുടെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉദ്ഘാടനത്തിന് മന്ത്രി എത്തിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം ക്വാറന്റൈനില്‍ പോകാനുള്ള മന്ത്രിയുടെ തീരുമാനം.

മന്ത്രിയുടെ ഗണ്‍മാനും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തില്‍ പോയിട്ടുണ്ട. കോവിഡ് സ്ഥിരീകരിച്ച ആളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റൈനില്‍ പോകാനുള്ള മന്ത്രിയുടെ തീരുമാനം. ഔദ്യോഗിക വസതിയിലാണ് മന്ത്രി ക്വാറന്റൈനില്‍ തുടരുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'