കേരളം

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം, മരിച്ച തൃക്കരിപ്പൂര്‍ സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; കാസര്‍കോട് മരണസംഖ്യ എട്ടായി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. ഇന്നലെ മരിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിക്ക് കോവിഡാണെന്ന് സ്ഥിരികരിച്ചു. അബ്ദുള്‍ റഹ്മാന്‍ (70) ആണ് ഇന്നലെ ചികിത്സയിലിരിക്കേ മരിച്ചത്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവന്നത്. ഇതോടെ കാസര്‍കോട് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ആലുവ സ്വദേശിയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെയാള്‍. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷറഫാണ് മരിച്ചത്. 53 വയസ്സായിരുന്നു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരു കോവിഡ് രോഗി മരിച്ചിരുന്നു. 

തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മ (85) ആണ് ഇന്നലെ രാത്രി എട്ടുമണിയ്ക്ക് മരിച്ചത്.  ജൂലായ് 23 നാണ് ഏലിയാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്