കേരളം

നാളെ മുതല്‍ ക്ലബ്ബുകള്‍ വഴിയും മദ്യം; സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി; വില്‍പ്പന 9മണി മുതല്‍ 5 മണിവരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാളെ മുതല്‍ ക്ലബ്ബുകള്‍ വഴി മദ്യവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ ഉത്തരവ്. ക്ലബ് അംഗങ്ങള്‍ക്ക് മാത്രം മദ്യം പാര്‍സലായി വില്‍ക്കാം. ഇത് സംബന്ധിച്ച് വിദേശമദ്യ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.  സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. വിദേശമദ്യ ചട്ടത്തിലെ 13 4(എ)യിലാണ് ഭേദഗതി വരുത്തിയത്.

ക്ലബ്ബുകളില്‍നിന്നു മദ്യം പാഴ്‌സലായി നല്‍കാന്‍ അനുമതിയുണ്ടായിരുന്നില്ല. കോവിഡ് ബാധയെത്തുടര്‍ന്നു ക്ലബ്ബുകള്‍ അടച്ചിട്ടതോടെയാണ് പ്രത്യേക കൗണ്ടറുകള്‍ വഴി അംഗങ്ങള്‍ക്ക് മദ്യം പാഴ്‌സലായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാവിലെ 9 മുതല്‍ 5 മണിവരെയായിരിക്കും പ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ