കേരളം

സംസ്ഥാനത്ത് ഇന്ന് 57പേര്‍ക്ക് കോവിഡ്;  18    പേര്‍ രോഗമുക്തര്‍; 55 പേര്‍ പുറത്തുനിന്നെത്തിയവര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 57പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 18പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ ഇന്നലെ മരമണടഞ്ഞു. മരണം സംസ്ഥാനത്ത് പത്തായി. 55 പേര്‍ പുറത്തുനിന്ന് വന്നവരാണ്. കാസര്‍കോട് 14 മലപ്പുറം 14, തൃശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് പോസറ്റീവായവര്‍.

27 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. 28 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഒരാള്‍ എയര്‍പേര്‍ട്ട് ജീവനക്കാരനാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനുമാണ്. മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ 1 എന്നിങ്ങനെയാണ്. 1326 പേരാണ് സംസ്ഥാനത്ത് രോഗബാധിതര്‍. 708 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്