കേരളം

കോവിഡ് കാലത്തെ ലക്ഷപ്രഭു ആര് ?; പൗര്‍ണമി നറുക്കെടുപ്പ് ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച  ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 22ന് നിര്‍ത്തിവച്ച ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് പുനഃരാരംഭിക്കും. മാര്‍ച്ച് 22ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന പൗര്‍ണമി ആര്‍എന്‍ 435 ഭാഗ്യക്കുറിയാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്നത്.

തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യക്കുറിയുടെ അറുപത്തിയാറ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്ന് ലോട്ടറിവകുപ്പ് അറിയിച്ചു. ആകെ 96 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

നറുക്കെടുപ്പ് മാറ്റിവച്ച 8 ഭാഗ്യക്കുറികളില്‍ ഇനിയുള്ള വിന്‍വിന്‍ W557, സ്ത്രീശക്തി SS 202, അക്ഷയ AK 438, കാരുണ്യപ്ലസ് KN 309, നിര്‍മല്‍ NR 166, പൗര്‍ണിമി RN 436, സമ്മര്‍ ബമ്പര്‍ BR 72 എന്നിവ യഥാക്രമം 5,9,12,16,19,23,26 തീയതികളില്‍ നറുക്കെടുക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെപ്പ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഭാഗ്യക്കുറി വില്പന ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് മെയ് 21ന് പുനഃരാരംഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്