കേരളം

കണ്ടക്ടറുടെ സീറ്റില്‍ മറ്റ് യാത്രക്കാര്‍ ഇരിക്കരുത്; കെഎസ്ആര്‍ടിസിയില്‍ സാമൂഹിക അകലം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ക്കൊപ്പം മറ്റ് യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിക്കേണ്ടതിനാലാണ് നിയന്ത്രണം. സംസ്ഥാനത്ത് ഇന്ന് മുതലാണ് കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിച്ചത്.അതിന് പിന്നാലെയാണ് പുതിയ തീരുമാനം

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സമീപ ജില്ലകളിലേക്ക്  പൊതുഗതാഗത സര്‍വീസിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.  എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകള്‍ സ്‌റ്റോപ്പുണ്ടായിരിക്കില്ല. ജില്ലകള്‍ക്കകത്തെ സര്‍വീസിന് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്താനാവില്ലെന്നാണ് സ്വകാര്യബസ് ഉടമകളുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ