കേരളം

കോവിഡ് രോഗിയുള്ള ബസിൽ ജീവനക്കാരിയുടെ യാത്ര; കണ്ണൂർ ഡിഐജി ഓഫിസ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : കോവിഡ് രോഗിയുള്ള ബസിൽ ജീവനക്കാരിയുടെ യാത്ര ചെയ്തതിനെത്തുടർന്ന് കണ്ണൂർ ഡിഐജി ഓഫിസ് അടച്ചു. കഴിഞ്ഞ 29ന് ഡിഐജി ഓഫീസ് ജീവനക്കാരി കണ്ണൂരിൽനിന്നു ചെറുപുഴയിലേക്കു യാത്ര ചെയ്ത സ്വകാര്യ ബസിലാണ് കോവിഡ് ബാധിച്ചയാൾ ഉണ്ടായിരുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇതേ ബസിലുണ്ടായിരുന്ന വനിതാ ജീവനക്കാരിയോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്. ഇക്കാരണത്താൽ തിങ്കളാഴ്ച വരെ ജീവനക്കാർ ആരും ഡിഐജി ഓഫിസിൽ വരേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്.

ഡിഐജി ഓഫിസ് തിങ്കളാഴ്ച വരെ അടച്ചിടും. അണുവിമുക്തമാക്കിയശേഷമാകും ഓഫീസ് തുറന്നുപ്രവർത്തിക്കുക. ജീവനക്കാരി കഴിഞ്ഞദിവസം വരെ ഓഫീസിൽ ജോലിക്ക് വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി