കേരളം

ഗള്‍ഫില്‍ ഇന്ന് ആറ് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു, മരണസംഖ്യ 172

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഗള്‍ഫില്‍ ഇന്ന് ആറ് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 172 ആയി ഉയര്‍ന്നു. രണ്ട് പത്തനംതിട്ട സ്വദേശികള്‍ കൂടി മരിച്ചതോടെയാണ് ഇന്നത്തെ മരണസംഖ്യ ആറായത്. ഏഴംകുളം സ്വദേശി കെ ജോര്‍ജ് കുവൈത്തിലാണ് മരിച്ചത്. വടക്കേടത്തുകാവ് സ്വദേശി ജോര്‍ജ് ബാബുവിന് സൗദി ജുബൈലിലാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

എറണാകുളം വൈറ്റില സ്വദേശി എം എസ് മുരളീധരന്‍ ഖത്തറിലെ ദോഹയിലാണ് മരിച്ചത്. 52 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ഹോം ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് മരണം. കാസര്‍കോട് സ്വദേശി ഷിജിത്ത് കല്ലാളത്തില്‍ അബുദാബിയിലാണ് മരിച്ചത്. 45 വയസായിരുന്നു. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 87ആയി.

 മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചു. 50 വയസായിരുന്നു.  ആലപ്പുഴ മാന്നാര്‍ സ്വദേശി 52കാരന്‍ അനില്‍ കുമാര്‍ ജുബൈലിലാണ് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹങ്ങള്‍ ഗള്‍ഫില്‍ തന്നെ സംസ്‌കരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍