കേരളം

സംസ്ഥാനത്ത് ഇന്ന് 82  പേര്‍ക്ക് കോവിഡ്; 24  പേര്‍ രോഗമുക്തരായി; 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  82  പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുക്തരായി  24  പേര്‍ ആശുപത്രി വിട്ടു. പോസറ്റീവായവരില്‍ 53 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായി. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയണ്.

രോഗമുക്തി നേടിയവരില്‍ തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് 4, ആലപ്പുഴ 1, എന്നിങ്ങനെയാണ്. പോസറ്റീവായവരില്‍ തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ്.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1494 ആയി. 632 പേര്‍ ചികിൽസയിലുണ്ട്. 1,60,304 പേരാണ് നിരീക്ഷണത്തിലുള്ളത്. 1440 പേർ ആശുപത്രികളിൽ. ക്വാറന്റീനിൽ 1,58,861പേര്‍. 241 ഇന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 69,606 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

വന്ദേ ഭാരത് മിഷനിൽ എത്ര വിമാനത്തിന് അനുമതി നൽകണം എന്ന് കേന്ദ്രത്തോട് ചോദിച്ചു. അവർ പറയുന്ന അത്രയും വിമനങ്ങൾക്ക് അനുമതി നൽകും. വിദേശത്ത് കുടുങ്ങിയവരെ കൊണ്ടുവരുന്നതിന് വിമാനം ചാർട്ട് ചെയ്യുന്നതിന് തടസമില്ല. എന്നാൽ യാത്രക്കാരിൽ നിന്നും പണം ഈടാക്കി കൊണ്ടുവരുന്നതിന് നിബന്ധനയുണ്ട്. വിമാന നിരക്ക് വന്ദേ ഭാരത് നിരക്കിന് തത്തുല്യമായിരിക്കണം. മുൻഗണനാ അടിസ്ഥാനത്തിലേ ആളുകളെ കൊണ്ടുവരാവൂ. സ്പൈസ് ജെറ്റിന് 300 ഫ്ലൈറ്റിന് അനുമതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്