കേരളം

ആനയുടെ മരണത്തില്‍ ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നെന്ന് മുഖ്യമന്ത്രി; മുറിവിന് രണ്ടാഴ്ച പഴക്കമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ വനത്തില്‍ ഗര്‍ഭിണിയായ ആന പന്നിപ്പടക്കം കടിച്ചു ചരിഞ്ഞ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആനയുടെ വായിലെ മുറിവിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. 

അതേസമയം, സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പാലക്കാട് കേസിന്റെ പേരില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലക്കാട് നടന്ന സംഭവം മലപ്പുറത്താണ് നടന്നതെന്ന തരത്തില്‍ വ്യാപകര പ്രചാരണം നടന്നിരുന്നു. ഇതിനെതിയാണ് മുഖ്യമന്ത്രി രംഗത്ത് വന്നത്. 

അതേസമയം, കേസിലെ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി ചീഫ് കണ്‍സര്‍വേറ്റീവ് ഓഫ് ഫോറസ്റ്റ് പ്രമോദ് കുമാര്‍ വ്യക്തമാക്കി. രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൈനാപ്പിള്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പന്നിപ്പടക്കം കടിച്ച് പരിക്കേറ്റ ആന കഴിഞ്ഞ 27നാണ് ചരിഞ്ഞത്. പടക്കം പൊട്ടി വായ് തകര്‍ന്ന ആന മുറിവേറ്റ് നദിയില്‍ നിലയുറപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് ഗര്‍ഭിണിയായ ആന ചരിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ