കേരളം

കണ്ടെയ്ന്‍മെന്റ് സോണില്‍ അവശ്യസേവനങ്ങള്‍ക്ക് ഇളവ്; ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അനുമതി ഇല്ല

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കോവിഡ് സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ അവശ്യസേവനങ്ങള്‍ മുടങ്ങില്ലെന്ന് അവലോകനയോഗം. പാല്‍, പത്രം, അവശ്യസാധനങ്ങള്‍ എന്നിവ ലഭ്യമാക്കും. ജനജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കും.ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍,ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍എന്നിവക്ക് അനുമതി ഇല്ല. രാവിലെ 9മുതല്‍ ഒന്ന് വരെ ആയിരിക്കും അവശ്യ സാധനങ്ങളുടെ വില്പനക്ക് ഇളവുകള്‍ അനുവദിക്കുന്നത്.

സര്‍വൈലന്‍സ് ടീമുകള്‍ അടക്കമുള്ള ആരോഗ്യവകുപ്പിന്റെ ജീവനക്കാര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ പ്രവര്‍ത്തിക്കും. അവശ്യസേവനങ്ങളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സോണിലേക്ക് പ്രവേശനം നല്‍കും. അവശ്യസേവനങ്ങള്‍സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുക. പാല്‍, പത്രം എന്നിവയുടെ വിതരണം അനുവദിക്കും. മാലിന്യ നീക്കം നടപ്പാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. എ.ടി.എമ്മുകളും പ്രവര്‍ത്തിപ്പിക്കാം.

മന്ത്രി വിഎസ്സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കറുകുറ്റിയിലെ അഡ് ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ താല്‍ക്കാലികാശുപത്രി ഉടന്‍ സജ്ജമാക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി ക്വാറന്റൈന്‍ സംവിധാനം ഒഴിവാക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.

കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസിസ്റ്റന്റ് കളക്ടര്‍ എം. എസ് മാധവിക്കുട്ടി, ഡി. സി. പി ജി. പൂങ്കുഴലീ, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ് ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു