കേരളം

ഭർത്താവ് മദ്യം നൽകി യുവതിയെ കൂട്ടുകാർക്ക് കാഴ്ചവച്ചു; ​പുറത്തേക്കോടിയതോടെ നാട്ടുകാരറിഞ്ഞു; ​അബോധാവസ്ഥയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സം​​ഗത്തിന് ഇരയാക്കി. തിരുവനന്തപുരം കണിയാപുരത്താണ് സംഭവം. മദ്യം നൽകി ബലാത്സം​ഗം ചെയ്തതയാണ് പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ​അബോധാവസ്ഥയിലാണ്. 

കണിയാപുരം സ്വദേശിനിയാണ് കൂട്ട ബലാത്സം​ഗത്തിന് ഇരയായത്. പോത്തൻകോട് ഉള്ള ഭർത്താവിൻറെ വീട്ടിൽ നിന്ന് നാല് മണിയോടു കൂടി ഭർത്താവ് വാഹനത്തിൽ കയറ്റി പുതുക്കുറിച്ചിയിൽ കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്. 

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയിൽ കണ്ട നാട്ടുകാർ ഒരു വാഹനത്തിൽ കണിയാപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു. യുവതിയെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?