കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; പാലക്കാട് ആശുപത്രിയില്‍ 73കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സംസ്ഥാനത്ത്  ഒരു കോവിഡ് മരണം കൂടി. പാലക്കാട് ചികിത്സയിലായിരുന്ന കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷി അമ്മാളാണ് (73) കോവിഡ് ബാധിച്ച് മരിച്ചത്.

മെയ് 25 നാണ് മീനാക്ഷി അമ്മാള്‍ ചെന്നൈയില്‍ നിന്ന് നാട്ടില്‍ എത്തിയത്. മീനാക്ഷിപുരത്തെ സഹോദരന്റെ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് 28ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനാക്ഷി അമ്മാളിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇന്ന് സംസ്‌കാരം നടത്തും.

പ്രമേഹം, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങള്‍ അലട്ടിയിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി