കേരളം

'പാര്‍ട്ടി തന്നെ കോടതിയും പൊലീസും' ; വനിതാ കമ്മിഷന്‍ അധ്യക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം കോടതിയും പൊലീസുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പാര്‍ട്ടി നേതാക്കള്‍ പ്രതികളാവുന്ന കേസില്‍ കമ്മീഷന്‍ പുലര്‍ത്തുന്ന നിസംഗതയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി.

''നിങ്ങള്‍ ചോദിക്കുന്ന ചോദ്യമേതെന്ന് എനിക്കറിയാം. ആ കേസില്‍ അവര്‍ പറഞ്ഞതാണ് സംഘടനാ പരമായ നടപടിയും പാര്‍ട്ടി അന്വേഷണവും മതിയെന്ന്. എന്റെ പാര്‍ട്ടി ഒരു കോടതിയും പൊലീസ് സ്റ്റേഷനുമാണ്''- ജോസഫൈന്‍ പറഞ്ഞു.

സ്ത്രീ പീഡനപരാതികളില്‍ ഏറ്റവും കര്‍ക്കശമായ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതില്‍ അഭിമാനമുണ്ട്. ഒരു നേതാവിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ജോസഫൈന്‍ പറഞ്ഞു.  

കഠിനംക്കുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണം.
ഡിജിപിയുമായി ഇക്കാര്യം സംസാരിച്ചു. ഭയാനകമായ സംഭവമാണ് നടന്നതെന്നും പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്നും ജോസഫൈന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത