കേരളം

കൈതച്ചക്കയില്‍ അല്ല, സ്‌ഫോടക വസ്തു വച്ചത് തേങ്ങയില്‍; പടക്കം വച്ചെന്ന് കര്‍ഷകന്‍ സമ്മതിച്ചതായി സൂചന

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതു തടയാന്‍ കൃഷിയിടത്തില്‍ പന്നിപ്പടക്കം വച്ചിരുന്നതായി, ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ കര്‍ഷകന്‍. ഇന്നു രാവിലെ പിടിയിലായ പാട്ടക്കര്‍ഷകന്‍ വില്‍സണ്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന.

തേങ്ങയില്‍ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കൃഷിയിടത്തില്‍ വച്ചിരുന്നതായി വിത്സണ്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ഇതു കടിച്ചാണ് ആനയ്ക്കു പരുക്കേറ്റതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്‌ഫോടനത്തില്‍ വായ തകര്‍ന്ന് ഭക്ഷണം കഴിക്കാനാവാതെയാണ് ആന ചെരിഞ്ഞത്. ആന ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളോളമായെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

പൊലീസും വനംവകുപ്പും അടങ്ങുന്ന സംയുക്ത സംഘമാണ് ആന ചരിഞ്ഞതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. പന്നിപ്പടക്കം കടിച്ച ആന വായ തകര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാതെ ചരിയുകയായിരുന്നു. ഗര്‍ഭിണിയായ ആന ചരിഞ്ഞത് ദേശീയ തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു.

പ്രദേശത്തെ തോട്ടങ്ങളെ കേന്ദ്രീകരിച്ചാണ് സംയുക്ത സംഘം അന്വേഷണം നടത്തിയത്. പന്നി തോട്ടത്തിലെ വിള നശിപ്പിക്കുന്നത് തടയാന്‍ സ്‌ഫോടക വസ്തു പഴങ്ങളില്‍ ഒളിപ്പിച്ച് കെണിയായി വയ്ക്കുന്നത് മലയോര മേഖലയില്‍ സാധാരണമാണ്. എന്നാല്‍ ഇത്തരത്തില്‍ മൃഗങ്ങളെ കൊല്ലുന്നത് നിയമപരമല്ല. തോട്ടം നശിപ്പിക്കുന്ന പന്നികളെ വെടിവച്ചുകൊല്ലാനാണ് അനുമതിയുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി