കേരളം

നിയന്ത്രണങ്ങളിലെ ഇളവ്; ഹോട്ടലുകളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശിച്ച പ്രവര്‍ത്തന മാനദണ്ഡം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

'ഹോട്ടലില്‍ സ്റ്റാഫും അതിഥികളും മാസ്‌ക് നിര്‍ബന്ധമായി വയ്ക്കണം. അതിഥിയുടെ യാത്രാ ചരിത്രവും ആരോഗ്യസ്ഥിതിയും റിസപ്ഷനില്‍ ഏല്‍പ്പിക്കണം. ലിഫ്റ്റില്‍ നിയന്ത്രണം വേണം. എസ്‌കലേറ്ററില്‍ ഒന്നിട വിട്ട പടികളിലേ ആളുകള്‍ നില്‍ക്കാവു.

ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ബുഫേക്ക് സാമൂഹ്യ അകലം നിര്‍ബന്ധമാണ്. ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കയ്യുറയും ധരിക്കണം. ഷോപ്പിംഗ് മാളിലെ സിനിമ ഹാള്‍, കളി സ്ഥലം എന്നിവ അടഞ്ഞുതന്നെ കിടക്കും. ഫുഡ് കോര്‍ട്ടില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി മാത്രം അനുവദിക്കും.'- മുഖ്യമന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍