കേരളം

പുറത്തുനിന്നു വന്ന 680പേര്‍ക്ക് വൈറസ് ബാധ; കൂടുതല്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍ക്ക്, ആശങ്കയില്‍ കേരളം 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഏറ്റവുംകൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. സംസ്ഥാനത്ത് ഇന്ന് മാത്രം 111പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 1, 770,33 പേരാണിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ല്‍ നിന്നുമായി സംസ്ഥാനത്ത് തിരിച്ചെത്തിയത്. 

ഇതില്‍ 30,363പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,46,670പേര്‍ വന്നു. ഇവരില്‍ 93,783പേര്‍ തീവ്രരോഗ വ്യാപന മേഖലയില്‍ നിന്നെത്തിയവര്‍. ഇത് 63 ശതമാനം വരും. 

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 680പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 343പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 337 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരിലാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്, 196പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ