കേരളം

അങ്കമാലി അതിരൂപതയിലെ പള്ളികൾ ഈ മാസം തുറക്കില്ല ; 30 വരെ തൽസ്ഥിതി തുടരണമെന്ന് സർക്കുലർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി∙ സീറോമലബാർ സഭ അങ്കമാലി അതിരൂപതയിയ്ക്ക് കീഴിലെ പള്ളികൾ ഈ മാസം 30 വരെ തുറക്കില്ല. അങ്കമാലി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റേതാണ് തീരുമാനം. ഈ മാസം 30 വരെ തൽസ്ഥിതി തുടരണമെന്നും സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി.

വ്യക്തിപരമായ പ്രാർഥനയ്ക്കായി ദേവാലയങ്ങൾ തുറന്നിടാമെന്നും അതിരൂപത പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അതിരൂപതയിലെ ആലോചനാ സമിതി അംഗങ്ങളും ഫൊറോനാ വികാരിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

കോവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ തുറക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിശ്വാസികളുടെ സംഘടന രംഗത്തെത്തിയിരുന്നു. പള്ളികള്‍ തുറക്കരുതെന്ന് കാണിച്ച് അതിരൂപത സംരക്ഷണ സമിതി ബിഷപ്പിന് കത്തു നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍