കേരളം

ഒരേ വിമാനത്തിലെത്തിയ ആറ് പേര്‍ക്ക് കോവിഡ്;  27ല്‍ 24 പേരും വിദേശത്തുനിന്നെത്തിയവര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയ 24 പേര്‍ അടക്കം 27 പേര്‍ക്കുകൂടി മലപ്പുറത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ ജില്ലയിലുണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. 2 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതോടെ കോവിഡ!് ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 148 ആയി. പുതുതായി 683 പേരെ ഇന്നലെ പ്രത്യേക നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഒരേ വിമാനത്തിലെത്തില്‍ എത്തിയ ആറ് പേര്‍ക്ക് വരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടിയാണ് ആകെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് തുടര്‍ച്ചയായ മൂന്നാംദിവസമാണ്. നാളെ കൂടുതല്‍ ഇളവുകളിലേക്ക് സംസ്ഥാനം കടക്കാനിരിക്കെയാണ് രോഗികളുടെ എണ്ണത്തില്‍ ഈ വന്‍ വര്‍ധന.

മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കൊപ്പം തൃശ്ശൂരില്‍ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം,  തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി