കേരളം

കൃഷി ഇടത്തില്‍ കെണിവച്ചയാള്‍ അറസ്റ്റില്‍; പുലിയെ മയക്കുവെടിവച്ച് വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ കൃഷിയിടത്തില്‍ കെണിവെച്ച സ്ഥലം ഉടമ അറസ്റ്റില്‍. വന്യജീവി സംരക്ഷണ നിയമപ്രകാരം മൂലങ്കാവ് സ്വദേശി ഏലിയാസിനെ അറസ്റ്റ് ചെയ്തു. കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുള്ളിപ്പുലി കുടുങ്ങിയിരുന്നു. കൃഷിയിടത്തിന് സമീപം വെച്ച കെണിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട പുലിയെ മയക്കുവെടി വച്ച് പിടികൂടൂകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയത്. കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ക്കായി സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. മയക്കുവെടി വെയ്ക്കാന്‍ ഡോക്ടറില്ലാത്തതിനാല്‍ പുലിയെ കെണിയില്‍നിന്ന് നീക്കുന്നത് വൈകി. ഒന്നരയോടെ ഡോക്ടര്‍ എത്തി. പുലിയെ വനത്തില്‍ കൊണ്ടുപോയി വിടാനായി വനംവകുപ്പ് കൂടും എത്തിച്ചു.

തുടര്‍ന്ന് പുലിയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പുലി കെണിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പുലി കെണിയില്‍നിന്ന് രക്ഷപ്പെട്ട് ഓടിക്കളയുകയായിരുന്നു. പിന്നീട് പുലിയുടെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുലിയെ കണ്ടെത്തി മയക്കുവെടിവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി