കേരളം

രണ്ടരമാസമായി ജോലിയില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ ചോയി ബസാർ സ്വദേശിയായ സന്തോഷാണ് മരിച്ചത്. കോട്ടൂപ്പാടം - മാനാഞ്ചിറ റൂട്ടിൽ ഓടുന്ന പ്രീതി ബസിൽ ഡ്രൈവറായിരുന്നു. രണ്ടര മാസത്തിലേറെയായി പണി ഇല്ലാതായതോടെ മനപ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

ബസ് ചാർജ് കൂട്ടിയതിനെ തുടർന്ന് രണ്ട് ദിവസം സർവീസ് നടത്തിയെങ്കിലും നഷ്ടം സഹിക്കാതെ ആയപ്പോൾ മുതലാളിമാർ സർവീസ് നിർത്തി. ഈ ദിവസങ്ങളിൽ സന്തോഷ് ജോലിക്ക് പോയിരുന്നു. സന്തോഷിന് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതിനാലുമാണ് ആത്മഹത്യയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.  രണ്ട് കുട്ടികളുമുണ്ട്.

ഇന്നലെ വീട്ടിൽ നിന്ന് ലോറിയിൽ ജോലി ശരിയായെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ജോലിയില്ലാതെ അധികകാലം പോകാനാകില്ലെന്നും  സന്തോഷ് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി