കേരളം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ തുറക്കും; ബിജെപിയുടെ പരാമര്‍ശത്തെ സംശയത്തോടെ കാണണമെന്ന് എന്‍ വാസു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ നാളെ മുതല്‍ തുറക്കുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ക്ഷേത്രങ്ങള്‍ തുറക്കുക. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെയുള്ള ബിജെപിയുടെ പരാമര്‍ശത്തെ സംശയത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ തിരക്ക് പിടിച്ച് ക്ഷേത്രങ്ങള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന. എന്നാല്‍ സുരേന്ദ്രന്റെ പ്രതികരണത്തെ സംശയതോടെ കാണണമെന്ന് എന്‍ വാസു പറഞ്ഞു. 

ക്ഷേത്രങ്ങല്‍ തുറക്കുന്നതില്‍ ഇളവു നല്‍കി കേന്ദ്ര നിര്‍ദേശം വന്നതിന് ദിവസങ്ങള്‍ക്കു ശേഷമാണ് സുരേന്ദ്രന്‍ ഇതു സംമ്പന്ധിച്ച് പരാമര്‍ശം നടത്തിയത്. ആരാധനാലയങ്ങള്‍ തുറക്കുന്നതിനു പിന്നില്‍ യാതൊരു ദുരിദേശ്യവും ഇല്ല.

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെതിരെ പ്രസ്താവന നടത്തിയ സംഘടനയിലെ പലരും ഇതിനു മുന്‍പ് ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി