കേരളം

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ; അധ്യാപകന്‍ ഒളിവില്‍; പോക്‌സോ കേസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ കേസ്. അരോപണവിധേയനായ അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണു നടപടി. വിഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തായത്. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ടു പൂയപ്പള്ളി പൊലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.

ബിജെപി പ്രവര്‍ത്തകര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിച്ചു. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു. ഹെഡ്മാസ്റ്ററുടെ പരാതിയെ തുടര്‍ന്നു പൂയപ്പള്ളി പൊലീസ് കേസെടുത്തു. അധ്യാപകന്‍ ഒളിവില്‍ പോയി. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരമാണു കേസെടുത്തത്. അഞ്ചാം ക്ലാസിലെ കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പിലാണ് അധ്യാപകന്‍ വിഡിയോ ഷെയര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്