കേരളം

കാട്ടു പന്നിയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കാട്ടു പന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട അരീക്കക്കാവിലാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ പേഴുമ്പാറ സ്വദേശി റെജി കുമാറാണ് മരിച്ചത്. പുലർച്ചെ ടാപ്പിങ്ങ് ജോലിക്കായി ബൈക്കിൽ പോകുകയായിരുന്ന റെജികുമാറിനെ കാട്ടു പന്നി ആക്രമിക്കുകയായിരുന്നു.

കാട്ടു പന്നി കുത്തിയ ഉടൻ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. റോഡിൽ വീണ റെജി കുമാറിന്റെ തലയ്ക്കുൾപ്പടെ സാരമായ പരിക്കേറ്റു. രാവിലെ നടക്കാനിറങ്ങിയവരാണ് റോഡിൽ വീണു കിടന്ന റെജികുമാറിനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മണിയാർ, അരീക്കക്കാവ്, പേഴുമ്പാറ തുടങ്ങിയ മേഖലകളിൽ കാട്ടു പന്നി ശല്യം രൂക്ഷമാണ്. പന്നിയെ തുരത്താൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി