കേരളം

കൊല്ലത്ത് ഒരു വയസുകാരനും മലപ്പുറത്ത് രണ്ട് വയസുകാരനും കോവിഡ്; തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ അച്ഛനും ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ഒരു വയസുള്ള കുഞ്ഞിനും മലപ്പുറത്ത് രണ്ട് വയസുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്കും കുവൈത്തില്‍ നിന്നെത്തിയ ഗര്‍ഭിണിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉണ്ട്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ അച്ഛനെയും രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍  53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

പാലക്കാട് 14, ആലപ്പുഴ 11, തിരുവനന്തപുരം 10, കോട്ടയം 8, പത്തനംതിട്ട 7, കോഴിക്കോട് 7, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നും 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 2 പേര്‍  എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. ഇതില്‍ 30 പേര്‍ യുഎഇ, 10 പേര്‍ കുവൈറ്റ്, 4 പേര്‍ താജിക്കിസ്ഥാന്‍, 4 പേര്‍ നൈജീരിയ, 3 പേര്‍ റഷ്യ, 2 പേര്‍ സൗദി എന്നിവിടങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരില്‍ 14 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 5 പേര്‍ ഡല്‍ഹിയില്‍ നിന്നും 2 പേര്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നും തിരിച്ചെത്തിയവരാണ്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം