കേരളം

ബസ് ചാര്‍ജ്; ഹൈക്കോടതി സ്റ്റേയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത്​ താത്​കാലികമായി വർധിപ്പിച്ചിരുന്ന ബസ്​ ചാർജ്​ പിന്നീട്​ കുറച്ച സർക്കാർ നടപടി ഇടക്കാലത്തേക്ക്​ സ്​റ്റേ ചെയ്​ത ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന്​ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. വിധിയുടെ പകർപ്പ്​ കിട്ടിയാലുടൻ പഠിച്ച ശേഷം ഇതിനുള്ള നടപടിയെടുക്കും. യാത്രക്കാരുടെ വശം കേൾക്കാതെയുള്ള നടപടിയായി വേണം കോടതി വിധിയെ വിലയിരുത്താൻ. യാത്രക്കാരുടെ ബുദ്ധിമുട്ടും ബസുടമകളുടെ പ്രതിസന്ധിയും സർക്കാർ മനസ്സിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ബസ്​ ചാർജ്​ പുതുക്കി നിശ്​ചയിക്കുന്നത്​ സംബന്ധിച്ച ജസ്​റ്റിസ്​ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്​ രണ്ടാഴ്​ചക്കുള്ളിൽ ലഭിക്കും.അത്​ ഉടൻ നടപ്പാക്കുകയും ചെയ്യും. രണ്ടാഴ്​ചക്കുള്ളിൽ പുതിയ നിരക്ക്  കൊണ്ടുവരണമെന്നാണ്​ ​ഹൈക്കോടതി വിധിയിൽ പറയുന്നത്​ എന്ന്​ മനസ്സിലാക്കുന്നു. ചാർജ്​ നിർണയിക്കാനുള്ള സർക്കാർ സംവിധാനം ശരിയാണെന്ന്​ കോടതിയും അംഗീകരിച്ചെന്നാണ്​ ഇത്​ അർഥമാക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

സർക്കാർ തീരുമാ​നമെടുക്കും വരെ നിലവിലെ നിരക്കാണ്​ സ്വകാര്യ ബസുകളും ഈടാക്കേണ്ടത്​. സംസ്​ഥാനത്ത്​ ചാർജ്​ വർധന ഉണ്ടായേക്കുമെന്ന സൂചനയും മന്ത്രി നൽകി. ‘ചാർജ്​ വർധന  വേണ്ടി വരുന്ന സാഹചര്യമാണുള്ളത്​. അത്​ പരിഗണിച്ചാണ്​ കമ്മീഷനെ നിയോഗിച്ചത്​. ഇതുവരെയുള്ള എല്ലാ കമ്മീഷനും ബസ്​ ചാർജ് വർധന ശിപാർശ ചെയ്​തിട്ടുമുണ്ട്​’ -അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 22നാണ്​ നിലവിലുണ്ടായിരുന്ന നിരക്കിൽ 50 ശതമാനം വർധന വരുത്തി സർക്കാർ ഉത്തരവിട്ടത്​. തുടർന്ന്​ സ്വകാര്യബസുകൾ നിരത്തിലിറങ്ങിയിരുന്നു. എന്നാൽ, ജൂൺ ഒന്നിന്​ സർക്കാർ ഈ നിരക്ക്​ വർധന പിൻവലിക്കുകയായിരുന്നു. ഇരിപ്പിട ശേഷിയുടെ പകുതി മാത്രം യാത്രക്കാരെ കയറ്റണം, ആരെയും നിർത്തി യാത്ര ചെയ്യിക്കരുത്​ തുടങ്ങിയ നിബന്ധനകൾ പാലിച്ച്​ കുറഞ്ഞ നിരക്കിൽ സർവിസ്​ നടത്താൻ ബുദ്ധിമുട്ടാണെന്ന്​ ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ തിങ്കളാഴ്​ച മുതൽ ബസുകൾ നിരത്തിലിറക്കുന്നില്ല. ഈ സാഹചര്യത്തിലാണ്​ ബസുടമകൾ കോടതിയെ സമീപിച്ചത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ