കേരളം

തിരുവനന്തപുരം മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം; നിരീക്ഷണത്തിലിരുന്ന ആൾ ​ഗുരുതരാവസ്ഥയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ വീണ്ടും ആത്മഹത്യാ ശ്രമം. രോ​ഗ ലക്ഷണങ്ങളെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നെടുമങ്ങാട് സ്വദേശിയാണ് വാർഡിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.

​ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഇയാളെ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ചികിത്സക്കിടെ ചാടിപ്പോയി തിരികെയെത്തിയ ആനാട് സ്വദേശി ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ മണിക്കൂറുകൾ കഴിയുമ്പോഴാണ് സമാനമായ മറ്റൊരു സംഭവം കൂടി. ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആനാട് സ്വദേശി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.

ചികിത്സയ്ക്കിടെ ചാടിപ്പോയ ഇയാളെ ഇന്നലെ ആശുപത്രിയിൽ തിരിച്ചെത്തിച്ചെങ്കിലും ഇന്ന് രാവിലെ വാർഡിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്