കേരളം

ആര്‍എസ്എസ് നേതാവ് ആര്‍ വേണുഗോപാല്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിഎംഎസ് മുൻ ദേശീയ വർക്കിങ് പ്രസിഡന്റും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ ആർ.വേണുഗോപാൽ (95) അന്തരിച്ചു. ദീർഘകാലമായി കൊച്ചി എളമക്കരയിൽ ആർഎസ്എസ് കാര്യാലയമായ മാധവ നിവാസിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്നലെ അർധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതരായ മലപ്പുറം നിലമ്പൂർ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്റെയും പാലക്കാട് കൊല്ലങ്കോട് രാവുണ്യാരത്ത് നാണിക്കുട്ടിയമ്മയുടെയും മകനായി 1925ലായിരുന്നു ജനനം. ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം 1942 മുതൽ ആർഎസ്എസിലും പിന്നീടു ബിഎംഎസിലും പ്രവർത്തിച്ചു. ബിഎംഎസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, സംഘടനാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം ഇന്നു 12നു പച്ചാളം ശ്മശാനത്തിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി