കേരളം

കോഴിക്കോട്ടും മലപ്പുറത്തും പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. മലപ്പുറം എടക്കരയിലെ ചെമ്മന്തിട്ടയിൽ വിദ്യാർത്ഥിയായ ആസിഫ് (15), കോഴിക്കോട് കൂടരഞ്ഞിയിൽ കൊമ്മം സ്വദേശി ഷമീർ (32) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. മലപ്പുറം താനൂരിൽ മത്സ്യത്തൊഴിലാളിയായ  സലാമിനെ തോണി മറിഞ്ഞു കാണാതായി.

കോഴിക്കോട് കൂടരഞ്ഞി ചെറുപുഴ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് താഴെ കൂടരഞ്ഞി കൊമ്മം സ്വദേശിയായ ഷമീർ ഒഴുക്കിൽപെട്ടതെന്ന് കരുതുന്നു. ഇന്നലെ രാത്രി കാണാതായ ഷമീറിന്റെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. യുവാവ് കുളിക്കാനിറങ്ങാറുള്ള കടവിൽ നിന്ന് 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. ഷമീറിനെ  കാണാതാതിനെ തുടർന്ന് മുക്കം ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും പുലർച്ചെ മുതൽ തിരച്ചിലിലായിരുന്നു.

മലപ്പുറം എടക്കരയിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആസിഫും മുങ്ങി മരിച്ചത്. ചെമ്മന്തിട്ട കാറ്റാടി കടവിൽ പുഴയിൽ വച്ചാണ് ആസിഫ് അപകടത്തിൽപ്പെട്ടത്.

തോണിയിൽ കടലിൽ പോയ താനൂ‍‍ർ കണ്ണപ്പൻ്റെ പുരക്കൽ സലാമിനെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി